കാത്തിരുപ്പ്
ആത്മാവിന്റെ തളികയില്‍ വിരുന്നൊരുക്കി
എത്രയോ നാളായി ഞാന്‍ കാത്തിരിക്കുന്നു.
നിന്റെ കാലൊച്ച കേള്‍ക്കാന്‍ നിശബ്ദമായി
എന്റെ ജീവിതം എത്രമേല്‍ കാതോര്‍ക്കുന്നു.
കണ്ണുകളില്‍ വേദനയും കണീരും നിറഞ്ഞു
പ്രതീക്ഷ വിടാതെ ഞാന്‍ നോക്കി നോക്കിയിരുന്നു.
മുറിഞ്ഞൊലിക്കുന്ന ഈ ഹൃദയം നിന്റെ
മാന്ത്രിക സ്പര്‍ശത്തിന്റെ ആശ്വാസം കൊതിക്കുന്നു
ഇരുളും മഴയും മഞ്ഞുമായി കടന്നു പൊയ
ഋതുഭേദങ്ങള്‍ എന്നെ നോക്കി ചിരിച്ചു
വഴിപോക്കര്‍ പരസ്പരം അടക്കം പറഞ്ഞു
എത്ര തുടരും ഇവന്റെയീ കാത്തിരുപ്പ്?
പ്രിയതമയുടെ ചാരത്തണയും നേരം വരെ
ജീവിതത്തിന്റെ പ്രേരണയല്ലെ കാത്തിരുപ്പു?
പ്രതീക്ഷയുടെ മറയിലൊളിച്ച സുന്ദരലോകം
സ്വനതമാക്കാനുള്ള ഇന്ധനമല്ലേ കാത്തിരുപ്പു?
ഈ അഗ്നിയില്‍ എന്റെയനുരാഗം ജ്വലിക്കുന്നു.
ഈ ഉണ്മയില്‍ എന്റെ രക്തം വീഞ്ഞാകുന്നു.
സഖീ,എത്രയോ നേരമായി ഈ വഴിവക്കില്
നിന്നെ മാത്രം കാത്തു ഞാനിരിക്കുന്നു. .
Friday, January 2, 2009
Subscribe to:
Posts (Atom)