Monday, February 25, 2008

prenayathinte koottil.

എന്റെ ഹൃദയത്തിന്റെ മിടിപ്പുകള്

‍നിനക്കു മതില്‍കെട്ടുകളൊ?

എന്റെ സ്നേഹത്തിന്റെ ബന്ധനം

നിനക്കു ചങ്ങലകെട്ടുകളൊ?

നീയൊരു പാവം പക്ഷിയും

ഞാന്‍ അതിന്റെ കൂടും ആണെന്നോ?



വിഹായസിന്റെ വിശാലതയിലേക്കു

ക്ഷണിക്കും ഇണക്കുരുവിയാകുന്നു ഞാന്‍.

നിന്റെ മനസിന്റെ പൂത്നോപ്പില്‍

പൂക്കാലം കൊതിക്കുന്ന സേവകനാകുന്നു.

പാതകളില്‍ ഇലകളായി വീണു നിന്റെ

പാദങ്ങള്‍ക്കു മൃദുലദയേകാന്‍ മോഹമാകുന്നു.



ഈ സ്നേഹത്തിന്റെ പൂക്കള്‍ക്കിടയിലെ

ചെറിയ മുള്ളുകളെ നീ ഭയപ്പെടരുതേ

നീ അരികിലില്ലെങ്കില്‍ ഞാനൊരു

മെഴുകു പോലെ ഉരുകിയൊലിക്കുന്നു.

ഹൃദയം മിന്നല്‍പിണര്‍ പോലെ പിടയുന്നു.

ആത്മാവ്‌ നിഴലു പോലെ മങ്ങുന്നു



ചങ്ങലകളൊ മതില്‍കെട്ടുകളൊ അല്ല,

ഞാന്‍ നിന്റെ ചിറകുകള്‍ ആവുന്നു.

നീയെനിക്കു ജീവിതത്തിന്റെ പൊരുളാവുന്നു.

Monday, February 11, 2008

ഓര്‍ക്കുന്നോ എന്റെ പ്രിയതമേ
നമ്മള്‍ പുഴ കാണാന്‍ പോയി.
നിറഞ്ഞൊഴുകിയ ഓളങ്ങള്
‍എന്നെ കുലുക്കിയില്ല.
നിന്റെ അനുരാഗ നദിയിലോ
പക്ഷെ ഞാന്‍ ഒഴുകി പോയി.
നിന്റെ കണ്ണുകളുടെ
ആഴങ്ങളില്‍ മുങ്ങി പോയി.
നിന്റെ മേലെ ഓളങ്ങളായി
കുതിച്ചൊഴുകാന്‍ കൊതിച്ചു പൊയി.
ആ പുഴയോരത്തിന്റെ സൌന്ദര്യം
നിനക്കു മുന്നില്‍ നിഷ്പ്രഭമായി.
ഞാനോ പ്രേമത്താല്‍
മഞ്ഞില്‍കുളിച്ച പുല്‍ക്കൊടിയായി.